
തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തില്‍ വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ മന്ത്രിസ്ഥാനം രാജിവെച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇ.പി.ജയരാജന്‍ സ്ഥാനം രാജി വെച്ചത്. രാജി വേണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടതായാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് നിര്‍ണായകമായി. ഭൂരിപക്ഷം അംഗങ്ങളും ജയരാജന് എതിരായിരുന്നു.
Post Your Comments