തിരുവനന്തപുരം:രാഷ്ട്രീയ കൊലപാതകങ്ങളില്‍ സി.പി.എമ്മിനെ വിമർശിച്ച് സി.പി.ഐ.പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിലെ മുഖപ്രസംഗത്തിലാണു സി.പി.എമ്മിനോടുള്ള അതൃപ്തി വ്യക്തമാക്കിയിരിക്കുന്നത്. കൊലപാതകങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കുന്നതു ശരിയല്ലെന്ന് കണ്ണൂരില്‍നിന്ന് പഠിക്കേണ്ടതും തിരുത്തേണ്ടതും എന്ന പേരിലുള്ള മുഖപ്രസംഗത്തില്‍ പറയുന്നു.
ഇടതും വലതും ഒന്നെന്ന് വരുത്തിതീര്‍ക്കാനുള്ള സ്ഥാപിത താല്‍പര്യക്കാരുടെ സംഘടിത നീക്കത്തിനെതിരെ ജാഗ്രത പുലര്‍ത്താന്‍ ഇടതുപക്ഷത്തിന് കഴിയണം.കൊലപാതക രാഷ്ട്രീയവും രാഷ്ട്രീയ അഴിമതിയും ഇടതുപക്ഷത്തെ തകർക്കാനുള്ള ആയുധമാക്കാൻ ഒരവസരവും സൃഷ്ടിക്കാതിരിക്കാനുള്ള പക്വത ഭരണ രാഷ്ട്രീയ നേതൃത്വങ്ങൾക്കുണ്ടാകണം.
ഇതൊരു ക്രമസമാധാന പ്രശ്‌നം മാത്രമല്ല. ശരിയായ രാഷ്ട്രീയ ദിശയില്‍ നിന്നുമുള്ള വ്യതിചലനം കൂടിയാണ്.കൊല്ലും കൊലവിളിയും നടത്തിയ ജന്മിത്വത്തിനെതിരെ സംഘടിത ചെറുത്തുനില്‍പ്പുകളിലൂടെ ഉയര്‍ന്നുപൊന്തിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ നിരായുധരാക്കാന്‍ കഴിയുന്ന പ്രവര്‍ത്തനശൈലി അന്യമല്ല . അതാദ്യം കാണിച്ചുകൊടുക്കേണ്ടത് രാഷ്ട്രീയ നേതൃത്വങ്ങളാണെന്നും മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കുന്നു.അഴിമതിയും സ്വജനപക്ഷപാതവും തട്ടിപ്പും മാഫിയപ്രീണനവും മുഖമുദ്രയാക്കിയ കഴിഞ്ഞ യു .ഡി.എഫ് ഭരണത്തെ തൂത്തെറിഞ്ഞ ജനത ഇടതുപക്ഷ ഭരണംആഗ്രഹിച്ചത് വലിയ പ്രതീക്ഷയോടെയാണെന്നും ലേഖനത്തിൽ പറയുന്നുണ്ട് .
Post Your Comments