KeralaNews

കാസർഗോഡ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിലും,ബി ആര്‍ ഡി സിയിലും ബന്ധു നിയമനം

കാസർഗോഡ്: ബന്ധു നിയമനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പ്രക്ഷോഭങ്ങളും സംസ്ഥാനത്തു ആളിപ്പടരുന്നതിനിടെ പുതിയ ആരോപണങ്ങളുമായി സിപിഎം അണികൾ തന്നെ രംഗത്ത്.നേരത്തെ കാസർഗോഡ് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ സി പി എം നേതാക്കളുടെ ബന്ധുക്കളെ നിയമിച്ചതായി ആരോപണം വന്നിരുന്നു.

കാസർഗോഡ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി പി കരുണാകരന്‍ എം പിയുടെ ബന്ധുവായ വിജയ മോഹനനെ നിയമിച്ചത് പാർട്ടിയിലെ അണികൾക്കിടയിൽ തന്നെ എതിർപ്പിനു കാരണമായിരുന്നു. ഇതിനു പുറമെ ഇപ്പോൾ ബി ആര്‍ ഡി സി എം ഡിയായി വി പി പി മുസ്തഫയുടെ ബന്ധുവായ പടന്ന കവ്വായിയിലെ മന്‍സൂറിനെ നിയമിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

രണ്ട് നിയമനവും സി പി എം ജില്ലാ കമ്മിറ്റിയുടെ അറിവോടെയല്ലെന്നാണ് ആരോപണം.ജില്ലാ കമ്മിറ്റിയുടെ തീരുമാനം മറികടന്നുകൊണ്ടുള്ള നിയമനങ്ങള്‍ ജില്ലയിലെ സി പി എമ്മില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതുസംബന്ധിച്ച്‌ അഞ്ച് പരാതികള്‍ സി പി എം സംസ്ഥാന നേതൃത്വത്തിന് ലഭിച്ചതായും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button