KeralaUncategorized

ട്രെയിന്‍ അപകടങ്ങളെ കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

കൊച്ചി : ട്രെയിന്‍ അപകടങ്ങളെ കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കറുകുറ്റി, കരുനാഗപ്പള്ളി റയില്‍ അപകടങ്ങളെ കുറിച്ച് നാളെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് റയില്‍വെ അധികൃതര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. യഥാസമയം പുതിയ പാളങ്ങളെത്തിക്കാന്‍ അലംഭാവം കാണിച്ച റയില്‍വെക്ക് അപകടമുണ്ടായ ശേഷം എങ്ങനെ പെട്ടെന്ന് ആവശ്യത്തിലേറെ പാളങ്ങളെത്തിക്കാനായി. പാളം ഗതാഗതയോഗ്യമാണെന്ന റിപ്പോര്‍ട്ടുണ്ടായിട്ടും കറുകുറ്റിക്കു പിറകെ കരുനാഗപ്പള്ളിയിലും എങ്ങനെ അപകടമുണ്ടായെന്നും കമ്മീഷന്‍ ചോദിച്ചു. ഇക്കാര്യങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണം.

പാളത്തില്‍ പലയിടത്തും വിള്ളലുണ്ടായിട്ടും എന്തുകൊണ്ട് അറ്റകുറ്റപ്പണി നടത്തിയില്ലെന്ന് കമ്മീഷന്‍ അംഗം ജസ്റ്റിസ് സിറിയക് ജോസഫ് ആരാഞ്ഞു. എന്നാല്‍ ആവശ്യമായ നടപടി സ്വീകരിച്ചിരുന്നുവെന്നാണ് റെയില്‍വെയുടെ വിശദീകരണം. പൊതുഗഗതാഗത സംരക്ഷണസമിതി അധ്യക്ഷന്‍ ഡിജോ കാപ്പന്റെ പരാതിയിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കൊച്ചിയില്‍ പ്രത്യേക സിറ്റിംഗ് നടത്തിയത്. തിരുവനന്തപുരം-ഷൊര്‍ണ്ണൂര്‍ പാതയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ പരിശോധനയില്‍ പാളത്തില്‍ 210 വിള്ളലുകള്‍ കണ്ടെത്തിയതായി റയില്‍വെ അധികൃതര്‍ സിറ്റിംഗില്‍ വ്യക്തമാക്കി. പലയിടത്തും അറ്റകുറ്റപണികള്‍ നടത്തിയെന്നും അറിയിച്ചു. എന്നാല്‍ വിള്ളലുകളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയ സീനയര്‍ ഡിവിഷണല്‍ എഞ്ചീനീയറെ അപകടമുണ്ടായ ഉടന്‍ സസ്‌പെന്‍ഡ് ചെയ്തതെന്തിനെന്ന് കമ്മീഷന്‍ അംഗം ജസ്റ്റിസ് സിറിയക് ജോസഫ് ചോദിച്ചു. അറ്റകുറ്റപണികള്‍ നടത്താന്‍ ജീവനക്കാരുടെയോ ഫണ്ടിന്‍ന്റെയോ കുറവ് റെയില്‍വെക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button