ന്യൂഡല്‍ഹി : അതിര്‍ത്തി കടന്നുള്ള വിവാഹത്തിന് വിസ വാഗ്ദാനം നല്‍കി സുഷമ സ്വരാജ്. ജോഥ്പൂര്‍ സ്വദേശി നരേഷ് വിവാഹം ചെയ്യുന്ന കറാച്ചി സ്വദേശിനി പ്രിയ മച്ചാനിയുടെ കുടുംബത്തിന് വിസ സഹായം നല്‍കിയാണ്
കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എത്തിയത്.
നവംബര്‍ ഏഴിനാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷമായി ഇവര്‍ തമ്മിലുള്ള വിവാഹം ഉറപ്പിച്ചിട്ടുണ്ടെങ്കിലും അടുത്ത കാലത്താണ് കുടുംബം വിസയ്ക്ക് വേണ്ടി അപേക്ഷിച്ചത്. എന്നാല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിസയുടെ കാര്യം മന്ദഗതിയിലായിരുന്നു.
വിസ പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞ സുഷമ സ്വരാജ് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു കൊണ്ട് പ്രിയയ്ക്ക് ട്വീറ്റ് ചെയ്തു.
ഇതിനു പിന്നാലെ കുടുംബത്തിലെ 11 പേര്‍ക്കും ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിസ അനുവദിച്ച് ഉത്തരവിറക്കി.
പാകിസ്ഥാനിലെ സിന്ധ് പ്രവശ്യയിലാണ് പ്രിയയുടെ കുടുംബം താമസിക്കുന്നത്. നിരവധി ഹിന്ദു കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. അതിര്‍ത്തി കടന്നുള്ള വിവാഹങ്ങള്‍ സാധാരണ ഈ പ്രദേശങ്ങളില്‍ നടക്കാറുണ്ട്.
Post Your Comments