കണ്ണൂര്‍: എസ്ഡിപിഐ പ്രവര്‍ത്തകനെ കൊന്ന പ്രതിയെ അറസ്റ്റ് ചെയ്തതിനുപിന്നാലെ സിപിഎം പ്രവര്‍ത്തകന്റെ ഘാതകന്മാരെയും പിടികൂടി. സിപിഐഎം നേതാവ് മോഹനനെ വെട്ടിക്കൊന്ന രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കണ്ണൂരിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കൂത്തുപറമ്പ് പാതിരിയാട് സ്വദേശികളായ രൂപേഷ്, രാഹുല്‍ എന്നിവരാണ് പിടിയിലായത്. ഒരു സംഘം പേര് വന്നാണ് മോഹനനെ വെട്ടിക്കൊന്നത്. സംഘത്തില്‍ ഏഴ് പേരുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതില്‍ രണ്ടുപേരെയാണ് പോലീസ് കണ്ടെത്തിയത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ മറ്റ് പ്രതികളെയും പിടികൂടാനാവും.
പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം കുഴിച്ചാലില്‍ മോഹനനയിരുന്നു കൊല്ലപ്പെട്ടത്. കള്ളു ഷാപ്പ് തൊഴിലാളിയായിരുന്നു മോഹനന്. രാവിലെ ജോലിക്കെത്തിയ മോഹനനെ ഷാപ്പില് കയറി സംഘം വെട്ടുകയായിരുന്നു.
Post Your Comments