തിരുവനന്തപുരം: ബി ജെ പി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ നേരിടാന്‍ പോലീസിന്റെ ശക്തമായ മുന്‍കരുതലുകള്‍. ഹര്‍ത്താലില്‍ സമാധാനം പാലിക്കുന്നതിനും അതിക്രമവും പൊതുമുതല്‍ നശീകരണവും തടയുന്നതിനും എല്ലാവരും സഹകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ അഭ്യര്‍ത്ഥിച്ചു.
വാഹന ഗതാഗതം തടസപ്പെടുത്തുകയോ തടയുകയോ അക്രമങ്ങളില്‍ ഏര്‍പെടുകയോ ചെയ്യുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് രാത്രി മുതല്‍ പട്രോളിംഗ്, ആവശ്യമായ സ്ഥലങ്ങളില്‍ പിക്കറ്റിംഗ് എന്നിവ ഏര്‍പാടാക്കും. അതിക്രമങ്ങളില്‍ ഏര്‍പെടുന്നവര്‍ക്കെതിരെ യുക്തമായ വകുപ്പുകള്‍ ഉപയോഗിച്ച് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഇന്റലിജന്‍സ് ഉള്‍പെടെ പോലീസിന്റെ എല്ലാ വിഭാഗങ്ങളും സുസജ്ജമായി രംഗത്തിറങ്ങണമെന്നും പോലീസ് മേധാവി നിര്‍ദേശിച്ചു.
Post Your Comments