India

നബിയും ക്രിസ്തുവും ഗോ സംരക്ഷണത്തിന് ആഹ്വാനം ചെയ്തിരുന്നു: പുതിയ വിവാദം കൊഴുക്കുന്നു

അഹമ്മദാബാദ്● പ്രവാചകന്‍ മൊഹമ്മദ്‌ നബിയും യേശു ക്രിസ്തുവും ഗോ സംരക്ഷണത്തിന് ആഹ്വാനം ചെയ്തിരുന്നതായി ഗുജറാത്ത്‌ ഗോസേവ ബോര്‍ഡ്. പശുക്കുട്ടിയെ കൊലപ്പെടുത്തുന്നത് ഒരു മനുഷ്യനെ കൊല്ലുന്നതിനു തുല്യമാണെന്ന് യേശുക്രിസ്തു പറഞ്ഞതായി ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. മൃഗങ്ങളില്‍ ഏറ്റവും വിശിഷ്ടമായ പശുക്കളെ ബഹുമാനിക്കണമെന്നും അതിന്റെ പാലും നെയ്യും തുല്യമാണെന്ന് പ്രവാചകന്‍ മൊഹമ്മദ്‌ പറഞ്ഞതായും ഗോ വന്ദന കാര്യ സരിതയെന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കുറിപ്പില്‍ പറയുന്നു.

പ്രവാചകനും ക്രിസ്തുവും ഗോസംരക്ഷണത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്ന ആമുഖത്തോടെ ഇവരുടെ നിരവധി വചനങ്ങളും വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിശ്വസനീയമായ രേഖകളില്‍നിന്നാണ് ക്രിസ്തുവിന്റെയും നബിയുടെയും ഉദ്ധരണികള്‍ ചേര്‍ത്തുവച്ച് തങ്ങള്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും ഗോസേവ ബോര്‍ഡ് അവകാശപ്പെടുന്നു.

അതേസമയം, മുഹമ്മദ് നബി അറേബ്യയിലാണ് ജീവിച്ചത്. അവിടെ പശുക്കള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ജമിയാത്തെ ഉല്‍മാ ഹിന്ദിന്റെ ഗുജറാത്ത് ഘടകം ജനറല്‍ സെക്രട്ടറി മുഫ്തി അബ്ദുല്‍ ഖയ്യൂം ഹഖ് പറഞ്ഞു.

ക്രിസ്തു എല്ലാ ജീവജാലങ്ങളോടും അനുകമ്പ കാട്ടണമെന്നാണ് പറഞ്ഞത്. പശുക്കളെ മാത്രമായി എടുത്ത് പറഞ്ഞിട്ടില്ലെന്നും സെന്റ് സേവിയര്‍ ലയോള ഹാള്‍ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഫാ. എഫ്. ദുരൈ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button