ഗാന്ധിനഗര്‍● രണ്ട് പാക് ചാരന്മാരെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) അറസ്റ്റ് ചെയ്തു. പാക് ചാരസംഘടനയായ ഐ.എസ്. ഏജന്റുമാരായ മൊഹമ്മദ് അലാന സഫുര്‍ സുമാര എന്നിവരെയാണ് കച്ച് ജില്ലയിലെ ഖവ്ഡയില്‍ നിന്നും ഗുജറാത്ത് എ.ടി.എസ് പിടികൂടിയത്.
ഇവരില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തിന്റെയും അര്‍ദ്ധസൈനിക വിഭാഗത്തിന്റെയും നീക്കങ്ങള്‍ സംബന്ധിച്ച രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഈ വിവരങ്ങള്‍ ഇവര്‍ പാകിസ്ഥാന് കൈമാറിയതായി സംശയിക്കുന്നതായി എ.ടി.എസ് വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞമാസം പാക് അധീന കാശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷമാണ് ഇവര്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയതെന്ന് കരുതുന്നു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Post Your Comments