NewsIndia

രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ ഭീഷണി: സുരക്ഷ ശക്തമാക്കി സൈന്യം

ഡല്‍ഹി: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ കനത്ത സുരക്ഷ. തലസ്ഥാനത്തെ പ്രധാന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കിയതോടൊപ്പം ചെങ്കോട്ടയിലും പരിസരത്തും തൊണ്ണൂറോളം എന്‍ എസ് ജി കമാന്‍ഡോകളെയാണ് വിന്യസിച്ചിരിക്കുന്നത്. പാക്‌ അധീന കാശ്മീരിനെ കുറിച്ചും ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനത്തെ കുറിച്ചും ചെങ്കോട്ടയില്‍ മോദി നടത്തിയ പ്രസംഗം ലോക ശ്രദ്ധ നേടിയിരുന്നു. ഉറി ഭീകരാക്രമണത്തിന്റെ പ്രത്യാക്രമണമായി ഇന്ത്യന്‍ സൈന്യം പാക്‌ അധീന കശ്മീരില്‍ മിന്നലാക്രമണം നടത്തിയ സാഹചര്യത്തില്‍ തലസ്ഥാനത്തെ ഭീകരാക്രമണ ഭീഷണിയെ വളരെ ഗൗരവത്തോടെയാണ് രാജ്യം നോക്കിക്കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button