റാഞ്ചി: ബീഫിനെക്കുറിച്ചുള്ള സന്ദേശം അയച്ചെന്ന പരാതിയില്‍ അറസ്റ്റ് ചെയ്ത യുവാവ് മരിച്ചു. പോലീസ് കസ്റ്റഡിയിലാണ് യുവാവ് മരിച്ചത്. ജാര്‍ഖണ്ഡിലാണ് സംഭവം നടന്നത്. ബീഫിനെക്കുറിച്ച് വാട്‌സ്ആപ്പ് സന്ദേശം അയച്ചുവെന്നായിരുന്നു കേസ്. പോലീസ് മര്‍ദ്ദനത്തിലാണ് യുവാവ് മരിച്ചത്.
22 കാരനായ മിന്‍ഹാസിനെയാണ് കഴിഞ്ഞാഴ്ച അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ യുവാവ് മുഖംമറച്ച് അവശ നിലയില്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. പോലീസ് മര്‍ദ്ദനമല്ല മരണകാരണമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ഇതിനെതിരെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥനെ ഇതിനോടകം സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ദസറ, മുഹറം ആഘോഷങ്ങള്‍ക്ക് തൊട്ടുമുന്‍പ് പ്രചരിച്ച വാട്‌സാപ്പ് സന്ദേശം സംഘര്‍ഷത്തിന് ഇടയാക്കുമെന്ന് ആരോപിച്ചാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments