ജമ്മു കശ്മീരിലെ പാംപോറില്‍ സൈന്യവും ഭീകരരുമായി നടക്കുന്ന ഏറ്റുമുട്ടല്‍ മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇ.ഡി.ഐ ക്യാംപസിനുള്ളിലെ ബഹുനില കെട്ടിടത്തിനുള്ളിലെ ഭീകരരെ കീഴടക്കാനുള്ള ശ്രമം ഇതുവരെ ഫലപ്രാപ്തിയിലെത്തിയിട്ടില്ല. മൂന്ന് ഭീകരര്‍ കെട്ടിടത്തിലുണ്ടെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. ഇന്നലത്തെ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി സ്ഥരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ഫെബ്രുവരയില്‍ നടന്ന ആക്രമണത്തില്‍ അഞ്ചു സൈനികരും ഒരു കശ്മീര്‍ സ്വദേശിയും മൂന്ന് ഭീകരരും കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരിയില്‍ രണ്ടു ദിവസം നീണ്ട ഏറ്റുമുട്ടലിലാണ് ഈ ഭീകരരെ വധിച്ചത്.
Post Your Comments