ശ്രീനഗര്‍: പാംപോറിലെ സര്ക്കാര്‍ കെട്ടിടത്തില് അതിക്രമിച്ചു കടന്ന ഭീകരരില്‍ രണ്ടുപേരെ സൈന്യം വധിച്ചു. ശേഷിക്കുന്ന ഭീകരരെ തുരത്താനുള്ള ശ്രമം തുടരുന്നു. ശ്രീനഗറില് നിന്ന് 15 കിലോമീറ്റര് അകലെയുള്ള ഇ.ഡി.ഐ കാമ്പസ് കെട്ടിടത്തിലാണ് ഭീകരര്‍ അതിക്രമിച്ചു കടന്നിരിക്കുന്നത്.
കെട്ടിടത്തിനു സമീപത്തുള്ള 49 രാഷ്ട്രീയ റൈഫിള് ക്യാമ്പ് ലക്ഷ്യമിട്ട ഭീകരുടെ ആക്രമണം സൈന്യം തടഞ്ഞതോടെ മൂന്ന് ഭീകരര് സമീപത്തെ ഏഴ് നിലകളുള്ള ഇ.ഡി.ഐ ക്യാംപസില് കയറിക്കൂടുകയായിരുന്നു. കശ്മീര് യുവാക്കള്ക്ക് തൊഴില് പരിശീലനം നല്കിവരുന്ന കെട്ടിടമാണിത്.
അക്രമണത്തിനായി ഝലം നദി കടന്നാണ് ഭീകരര് പാംപോറില് എത്തിയതെന്നാണ് കുരുതുന്നത് കഴിഞ്ഞ ഫെബ്രുവരിയില് സി.ആര്.പി.എഫ് സംഘത്തെ ആക്രമിച്ച ശേഷം ഭീകരര് ഇതേ കെട്ടിടത്തിലായിരുന്നു ഒളിച്ച് കഴിഞ്ഞിരുന്നത്.
ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു ഭീകരര്‍ കെട്ടിടത്തിനുള്ളിലേക്ക് കടന്നത്. ഇതോടെ സൈന്യം കെട്ടിടം വളഞ്ഞ് ശക്തമായ ആക്രമണം തുടങ്ങി. ഇതുവരെ 50 റോക്കറ്റുകളും മറ്റ് ഷെല്ലുകളും ഉപയോഗിച്ച് നടത്തിയ ആക്രണത്തില്‍ കെട്ടിടം ഭാഗീകമായി തകര്‍ന്ന നിലയിലാണ്. നിലവില്‍ വെടിവെപ്പും റോക്കറ്റ് ഷെല് അക്രമണവും തുടരുന്നതായാണ് വിവരം.
Post Your Comments