Kerala

കണ്ണൂര്‍ കൊലപാതകം; സിപിഐഎം നിരപരാധികളെ കൊന്നൊടുക്കുന്നുവെന്ന് കുമ്മനം

തിരുവനന്തപുരം: പിണറായി ഭരണത്തില്‍ വെട്ടും കൊലയും കൂടിവരികയാണെന്ന് കുമ്മനം രാജശേഖരന്‍. പ്രതിസന്ധി നേരിടുന്ന സിപിഎം അതില്‍ നിന്ന് മറികടക്കാന്‍ നിരപരാധികളെ കൊന്നൊടുക്കുകയാണെന്ന് കുമ്മനം ആരോപിക്കുന്നു. ഉന്നത നേതാക്കന്മാര്‍ കൊലയ്ക്ക് കൂട്ടുനില്‍ക്കുകയാണെന്നും കുമ്മനം പറയുന്നു.

മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തില്‍ നടക്കുന്ന നരനായാട്ടിന് സിപിഎം ഉന്നത നേതൃത്വത്തിന്റെ മൗനാനുവാദമുണ്ട്. ഇത്തരം കാടത്തം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാകണമെന്നും കുമ്മനം വ്യക്തമാക്കുന്നു. ഇതിനെതിരെ കേരളത്തിന്റെ മനസ്സാക്ഷി ഉണരണമെന്നും കുമ്മനം ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button