കണ്ണൂര്‍: പിണറായില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെതിരെ പ്രതികരിച്ച് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. വെട്ടും കുത്തും തുടരുമ്പോള്‍ കണ്ണൂരില്‍ സുരക്ഷ ശക്തമാക്കണമെന്നാണ് സുരേന്ദ്രന്‍ ആവശ്യപ്പെടുന്നത്. കണ്ണൂരില്‍ കുറച്ചുകാലത്തേക്കെങ്കിലും പട്ടാളഭരണം വേണമെന്നും അദ്ദേഹം പറയുന്നു.
കേന്ദ്രസര്‍ക്കാര്‍ അതിനുള്ള സംവിധാനം ഒരുക്കി തരണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം. ഇത് സമാധാനം ആഗ്രഹിക്കുന്നവരുടെ എല്ലാം ആവശ്യമാണെന്നും അക്രമം അടിച്ചമര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപി പ്രവര്‍ത്തകന്‍ രമിതാണ് ഇന്ന് രാവിലെ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പ്രതികാരമായാണ് കൊല നടന്നിരിക്കുന്നത്. രമിത്തിനെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments