India

ഇന്ത്യയുമായി നല്ലബന്ധമുണ്ടാക്കണമെന്ന് ഹഫീസ് സയീദ്‌

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരകനും ലക്ഷ്കര്‍-ഇ-തോയ്ബയുടെ സ്ഥാപകനുമായ ഹഫീസ് സയീദിന് മനം മാറ്റമോ? പാകിസ്ഥാന്റെ യഥാര്‍ത്ഥ ശത്രു അമേരിക്കയാണെന്നാണ് സയീദ്‌ ഇപ്പോള്‍ പറയുന്നത്.

അമേരിക്കയെ പാകിസ്ഥാന്റെ ശത്രുവെന്ന് വിളിച്ച സയീദ്‌ പാകിസ്ഥാന്‍ ഇന്ത്യയുമായി സൗഹൃദം കേട്ടിപ്പെടുക്കുന്നതില്‍ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു. തന്റെ തലയ്ക്ക് കോടികള്‍ പാരിതോഷികം പ്രഖ്യാപിച്ച അമേരിക്കയ്ക്ക് കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒന്നും നേടാന്‍ കഴിഞ്ഞില്ലെന്നും സയീദ്‌ പറഞ്ഞു.

അതേസമയം, കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നത്തില്‍ പരാജയപ്പെട്ട പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ഒരു വാക്കുപോലും വിമര്‍ശനം ഉന്നയിക്കാന്‍ സയീദ്‌ തയ്യാറായില്ല.

shortlink

Post Your Comments


Back to top button