India

വിജയദശമി ദിനത്തില്‍ 300 ലധികം ദളിതര്‍ മതംമാറി

അഹമ്മദാബാദ് ● വിജയദശമി ദിനത്തിൽ ദളിത് വിഭാഗത്തിൽപ്പെട്ട 200 ലധികം ധികംപേർ ബുദ്ധമതത്തിൽ ചേർന്നു. കൂടാതെ, മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 90 പേരും ബുദ്ധമതത്തിൽ ചേർന്നു.

ഗുജറാത്തിൽ മൂന്നിടങ്ങളിലായി സംഘടിപ്പിക്കപ്പെട്ട ചടങ്ങിലാണ് ഇവർ ബുദ്ധമതം സ്വീകരിച്ചത്. അഹമ്മദാബാദിലെ ദാനി ലിമ്പയില്‍ സംഘടിപ്പിക്കപ്പെട്ട ചടങ്ങില്‍ 140 പേരാണ് ബുദ്ധമതം സ്വീകരിച്ചത്. ഗാന്ധിനഗര്‍ ജില്ലയിലെ കലോലില്‍ 65 പേരും സുരേന്ദ്രനഗര്‍ ജില്ലയിലെ വധ്വാനില്‍ 11 പേരുമാണ് ബുദ്ധമതം സ്വീകരിച്ചത്. ആകെ 216 പേരാണ് ഗുജറാത്തില്‍ മതംമാറിയത്. ഇതോടെ ഗുജറാത്തിലും മഹാരാഷ്ട്രയിലുമായി വിജയദശമി ദിനത്തില്‍ 306 പേര്‍ ബുദ്ധമതം സ്വീകരിച്ചു.

എല്ലാ വർഷവും വിജയദശമി ദിനത്തിൽ ബുദ്ധമതത്തിലേക്ക് ആളെ ചേർക്കുന്ന ചടങ്ങ് നടക്കാറുണ്ടെന്നും ഇക്കുറി എണ്ണം വർധിച്ചതാണ് മാധ്യമശ്രദ്ധ പതിയാൻ കാരണമെന്നും സംഘാടകർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button