ന്യൂഡല്‍ഹി: ഇന്ത്യാ-പാകിസ്ഥാന്‍ സംഘര്‍ഷം പരിഹരിക്കുന്നതിനായി ബെയ്ജിംഗ് മുഴുവന്‍സമയ ഇടപെടല്‍ നടത്താമെന്ന് ഒരു ചൈനീസ് ഗവണ്മെന്‍റ് കാര്യകര്‍ത്താവ് പറഞ്ഞതായി പാകിസ്ഥാനില്‍
നിന്നുള്ള ഒരു ടിവി ചാനലില്‍ റിപ്പോര്‍ട്ട്.
“ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ ഞങ്ങളുടെ കഴിവിന്‍റെ പരമാവധി ശ്രമിക്കാം. മുഴുവന്‍സമയ സഹായം തരാന്‍ഞങ്ങള്‍ ഒരുക്കമാണ്,” ചൈന-ഏഷ്യ
വിഷയങ്ങളിലെ ഔദ്യോഗിക വിദേശകാര്യ മന്ത്രാലയ ഉപദേഷ്ടാവായ യുവാന്‍ ഇത്തരത്തില്‍ പറഞ്ഞു എന്ന്‍ കാണിച്ച് പാക് സ്വകാര്യചാനലായ ചാനല്‍24 ആണ് റിപ്പോര്‍ട്ട് സംപ്രേക്ഷണം ചെയ്തത്.
ഇന്ത്യാ-പാക് പ്രശ്നം ഈ രാജ്യങ്ങളെ മാത്രമല്ല, മറിച്ച് മുഴുവന്‍ ദക്ഷിണേഷ്യന്‍ മേഖലയേയും അസ്ഥിരപ്പെടുത്തുന്നു എന്നും യുവാന്‍ പറഞ്ഞതായി ചാനല്‍24 റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്ഥാനുമായി പങ്കിടുന്ന അതിര്‍ത്തിപ്രദേശം മുഴുവനായി അടച്ചുപൂട്ടാനുള്ള ഇന്ത്യന്‍ തീരുമാനത്തെ ചൈനീസ് മാധ്യമങ്ങള്‍ വിമര്‍ശിച്ച ദിവസം തന്നെയാണ് യുവാന്‍ ഈ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
Post Your Comments