
ന്യൂഡല്‍ഹി● അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 170 മുതല്‍ 183 സീറ്റുകള്‍ നേടുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് പോള്‍ അഭിപ്രായ സര്‍വേ. മായാവതിയുടെ ബി.എസ്.പി 115 മുതല്‍ 124 സീറ്റുകള്‍ വരെ നേടുമെന്നും ഭരണത്തിലിരിക്കുന്ന സമാജ്‌വാദി പാര്‍ട്ടി 94 മുതല്‍ 103 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വേ പറയുന്നു.
403 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 202 സീറ്റുകള്‍ വേണം. ഷീല ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാല്‍ കോണ്‍ഗ്രസ് കഷ്ടിച്ച് രണ്ടക്കം കടന്നേക്കുമെന്നും സര്‍വേ പറയുന്നു. യു.പിയില്‍ അടുത്തത് തൂക്ക് നിയമസഭയായിരിക്കുമെന്നാണ് സര്‍വേ നല്‍കുന്ന സൂചന.
Post Your Comments