India

‘നൃത്തം ചെയ്യുന്ന’ പെൺകുട്ടിയെ തിരിച്ചു നല്‍കണമെന്ന് പാകിസ്ഥാന്‍

ന്യൂഡൽഹി● സിന്ധുനദീതട സംസ്കാരത്തിന്റെ ശേഷിപ്പായി കണ്ടെത്തിയ ‘നൃത്തം ചെയ്യുന്ന’ പെൺകുട്ടിയുടെ പ്രതിമ ഇന്ത്യ തിരിച്ചുനൽകണമെന്ന് പാകിസ്ഥാന്‍. ഇക്കാര്യം ആവശ്യപ്പെട്ട് അഭിഭാഷകനായ ജാവേദ് ഇഖ്ബാൽ ജഫ്രിയാണ് ലാഹോർ കോടതിയിൽ ഹർജി നല്‍കി.

സിന്ധുനീദതട സംസ്കാരം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ഹര്‍ജിയില്‍ ജഫ്രി വാദിക്കുന്നു. മോഹൻജൊദാരോയിൽനിന്നു കണ്ടെടുത്ത 5000 വർഷം പഴക്കമുള്ള “നൃത്തം ചെയ്യുന്ന പെണ്‍കുട്ടി” എന്ന പ്രതിമ തിരിച്ചേൽപ്പിക്കണമെന്നും ജഫ്രി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ലാഹോര്‍ മ്യൂസിയത്തിന്റെ ഉടമസ്ഥതയിലുള്ള പ്രതിമ 60 വര്‍ഷം മുന്‍പ് ഡല്‍ഹിയിലെ നാഷണല്‍ ആര്‍ട്സ് കൌണ്‍സില്‍ കൊണ്ടുപോയ ശേഷം തിരികെ നല്‍കിയിട്ടില്ലെന്നും ജഫ്രി പറയുന്നു.

5000 ത്തോളം വര്‍ഷം പഴക്കമുള്ളതും 10.5 സെന്റിമീറ്റർ ഉയരമുള്ളതുമാണ് ‘നൃത്തം ചെയ്യുന്ന’ പെൺകുട്ടിയുടെ രൂപത്തിലുള്ള ഈ പ്രതിമ. സിന്ധുനദീതട സംസ്കാരത്തിന്റേതായി ലഭിച്ച ഏറ്റവും വിലപിടിപ്പുള്ള ശേഷിപ്പാണ് ഇത്. 1926 ലാണ് ഈ പ്രതിമ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button