Sports

ധോണിയുടെ ഭാര്യക്കെതിരെ കോടികളുടെ തട്ടിപ്പ് കേസ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷിക്കെതിരെ കോടികളുടെ വഞ്ചനാകേസ്. സാക്ഷിയെ കൂടാതെ അരുണ്‍ പാണ്ഡെ, ശുഭാവതി പാണ്ഡെ, പ്രതിമ പാണ്ഡെ എന്നിവര്‍ക്കെതിരെയും വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 420 അനുസരിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

റിതി എംഎസ്ഡി അല്‍മോഡ് പ്രൈവറ്റ് ലിമിറ്റഡ് സഹ ഡയറക്ടര്‍മാരാണ് ഇവര്‍. ഡെന്നിസ് അറോറ എന്നയാളാണ് കേസ് കൊടുത്തിരിക്കുന്നത്. റിതി എംഎസ്ഡി അല്‍മോഡ് പ്രൈവറ്റ് ലിമിറ്റഡിന് സ്‌പോര്‍ട്‌സ് ഫിറ്റ് വേള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ്, ജിം, ഫിറ്റ്‌നസ് സെന്റര്‍ എന്നിവിടങ്ങളില്‍ ഷെയര്‍ ഉണ്ട്. സ്‌പോര്‍ട്‌സ് ഫിറ്റ് വേള്‍ഡ് പ്രൈവറ്റ് ലിമിറ്റഡില്‍ പരാതിക്കാരനായ ഡെന്നിസിന് 39 ശതമാനം ഷെയര്‍ ഉണ്ടായിരുന്നു.

ഡെന്നിസ് ഇത് റിതി എംഎസ്ഡി അല്‍മോഡ് പ്രൈവറ്റ് ലിമിറ്റഡിന് വില്‍ക്കാന്‍ തീരുമാനിച്ചു. മാര്‍ച്ച് 31നകം 11 കോടി രൂപ നല്‍കാമെന്ന കരാറിലായിരുന്നു വില്‍പ്പന. എന്നാല്‍ ഇതുവരെ 2.25 കോടി രൂപ മാത്രമെ ലഭിച്ചിട്ടുള്ളു എന്നാണ് ഡെന്നിസിന്റെ പരാതി. എന്നാല്‍ പണം നല്‍കിയെന്നാണ് അരുണ്‍ പാണ്ഡെ പറയുന്നത്. അതേസമയം സാക്ഷി ഒരു വര്‍ഷം മുമ്പ് കമ്പനിയില്‍ നിന്ന് വിട്ടുപോയെന്നും അതിനാല്‍ കേസ് സാക്ഷിയെ ബാധിക്കില്ലെന്നുമാണ് സൂചന. സാക്ഷി എങ്ങനെ ഇതിലേക്ക് വളിച്ചിഴക്കപ്പെട്ടെന്ന് തനിക്ക് അറിയില്ലെന്ന് അരുണ്‍ പാണ്ഡെ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button