മുംബൈ: സൈനികരാണ് രാജ്യത്തെ സംരക്ഷിക്കുന്നത്, കായികതാരങ്ങള്‍ രാജ്യത്തെ പ്രതിനിഥാനം ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. പാകിസ്താന്റെ യുദ്ധക്യാമ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച റിട്ടയേര്‍ഡ് ഗ്രൂപ്പ് ക്യാപ്റ്റന്‍ ദിലിപ് പരുള്‍ക്കറിന്റെ ജീവചരിത്രപുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു സച്ചിന്റെ ഈ പ്രതികരണം. “സ്വാതന്ത്ര്യത്തിലേക്കുള്ള നാല് മൈലുകള്‍; പാകിസ്താന്‍ യുദ്ധത്തടവില്‍ നിന്നുള്ള രക്ഷപ്പെടല്‍” എന്ന പുസ്തകത്തിന്റെ മറാത്തി പതിപ്പിന്റെ പ്രകാശനമാണ്സച്ചിൻ നിര്‍വഹിച്ചത്. ഫെയ്ത്ത് ജോണ്‍സണാണ് പുസ്തകമെഴുതിയിരിക്കുന്നത്. വീര്‍ഭരാരി എന്നാണ് മീന ഷെത്തെയും-ശംഭുവും ചേര്‍ന്നൊരുക്കിയ മറാത്തി പതിപ്പിന്റെ പേര്. ബാറ്റ്മിന്റണ്‍ താരം ഗോപീചന്ദും ചടങ്ങില്‍ പങ്കെടുത്തു.
സൈന്യത്തിലെ ആദരണീയര്‍ക്കൊപ്പം വേദിയില്‍ നില്‍ക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും സച്ചിന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി സൈന്യം ചെയ്യുന്നതിനെല്ലാം നന്ദിയുണ്ടെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു. സ്‌പോര്‍ട്‌സ് താരങ്ങങ്ങളായ തങ്ങൾ രാജ്യത്തെ പ്രതിനിധീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും, നിങ്ങളാണ് രാജ്യത്തെ സംരക്ഷിക്കുന്നതെന്നും സച്ചിന്‍ പറഞ്ഞു.
Post Your Comments