
മുംബൈ ∙ വ്യവസായ പ്രമുഖയും സാമൂഹ്യപ്രവര്‍ത്തകയുമായ പര്‍മേശ്വര്‍ ഗോദ്റജ് (70) മുംബൈയില്‍ അന്തരിച്ചു. ഗോദ്റജ് ഗ്രൂപ്പ് ചെയര്‍മാന്‍ ആദി ഗോദ്റജിന്റെ ഭാര്യയാണ്. രാജ്യത്തും പുറത്തും എയ്ഡ്സിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ഏറെ സജീവമായിരുന്നു. എയര്‍ ഇന്ത്യയുടെ ആദ്യകാല എയര്‍ ഹോസ്റ്റസുമാരില്‍ ഒരാളാണ് പര്‍മേശ്വര്‍. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിൽ ചികില്‍സയിലായിരുന്നു. സംസ്കാരം മുംബൈയില്‍ നടന്നു.
Post Your Comments