IndiaNews

മജിസ്‌ട്രേറ്റ് കൊല്ലപ്പെട്ടത് തന്നെ : കൊലപാതക കഥ ചുരുളഴിഞ്ഞപ്പോള്‍ നാട് നടുങ്ങി

കാണ്‍പൂര്‍: കാണ്‍പൂര്‍ ജില്ല ജഡ്ജി പ്രതിഭ ഗൗതമിനെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സംശയാലുവായ ഭര്‍ത്താവാണ് പ്രതിഭയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. അഭിഭാഷകനായ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഒന്‍പതു മാസം ആയുള്ളൂ ഇവരുടെ വിവാഹം കഴിഞ്ഞിട്ട്.

പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ചു മരണത്തിനു മുന്‍പ് ശാരീരികപീഡനം നടന്നതായി സൂചിപ്പിക്കുന്നു , ശരീരത്തിന്റെ പല ഭാഗത്തായി ഒന്നിലേറെ മുറിവുകള്‍ ബ്ലേഡ്‌കൊണ്ടുള്ളതാണ് എന്നാണ് കരുതുന്നത്, മരണപെടുമ്പോള്‍ പ്രതിഭ 3 മാസം ഗര്‍ഭിണി ആയിരുന്നു എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.

ഗര്‍ഭസ്ഥ ശിശുവിന്റെ പിതൃത്വത്തെ തുടര്‍ന്നുള്ള സംശയത്തെ തുടര്‍ന്ന് പ്രതിഭയെ ഭര്‍ത്താവ് മനു അഭിഷേക് രാജന്‍ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

കാണ്‍പൂരിലെ സര്‍ക്യൂട്ട് ഹൗസിങ് കോളനിയിലെ വീട്ടില്‍ ഞായറാഴ്ച്ച രാവിലെയാണ് പ്രതിഭയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിക്കുകയായിരുന്നു. പ്രതിഭയുടെ മാതാപിതാക്കളാണ് മരണത്തിലെ ദുരൂഹത ആദ്യം ചൂണ്ടിക്കാട്ടിയത്. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണെന്ന് വ്യക്തമാകുകയും ചെയ്തു. ഭര്‍ത്താവ് കഴുത്തു ഞെരിച്ചാണ് പ്രതിഭയെ കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലെ ഉറായ് സ്വദേശിനിയാണ് പ്രതിഭ. ഡല്‍ഹിക്കാരനാണ് ഭര്‍ത്താവ് മനു അഭിഷേക്. കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് പ്രതിഭ ഭര്‍ത്താവിനെ കാണാന്‍ ഡല്‍ഹിയിലെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button