ഇന്ത്യന്‍ നാവികസേനയുടെ അന്തർവാഹിനികള്‍ക്ക് 22 ഹാര്‍പ്പൂണ്‍ മിസൈലുകള്‍ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നു. ഇത് സംബന്ധിച്ച് 81.27 മില്യണ്‍ ഡോളറിന്റെ (ഏകദേശം 540 കോടി രൂപ) കരാര്‍ ബോയിംങിന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം കൈമാറിയിട്ടുണ്ട്.
മിസൈലുകള്‍ക്കൊപ്പം ആവശ്യമായ ഉപകരണങ്ങളും വേണ്ട സാങ്കേതിക സഹായവും പരിശീലനവും കരാറിന്റെ ഭാഗമായി ലഭിക്കും. 2018 ഓടെ ഹാര്‍പൂണ്‍ മിസൈലുകള്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014 ജൂലൈയില്‍ ആരംഭിച്ച കരാര്‍ നടപടികള്‍ കഴിഞ്ഞ സെപ്റ്റംബര്‍ 23നാണ് പൂര്‍ത്തിയായത്.
ആകെ 200 മില്യണ്‍ ഡോളറിന്റെ (ഏകദേശം 1330 കോടി രൂപ) പ്രതിരോധ കരാറാണ് ഫോറിന്‍ മിലിട്ടറി സെയില്‍സ് പ്രോഗ്രാമിന്റെ ഭാഗമായി അമേരിക്കയുമായി ഇന്ത്യ ഏര്‍പ്പെട്ടിരിക്കുന്നത്. 12 യുജിഎം-84 എല്‍ ഹാര്‍പ്പൂണ്‍ ബ്ലോക്ക് 2 മിസൈലുകളും 10 യുടിഎം 84 എല്‍ ഹാര്‍പൂണ്‍ മിസൈലുകളുമാണ് ഇന്ത്യയിലേക്കെത്തിക്കുക.
Post Your Comments