Uncategorized

സര്‍ക്കാരും സൈന്യവും തമ്മില്‍ ഭിന്നതയെന്ന് വ്യാജറിപ്പോര്‍ട്ട്, മാദ്ധ്യമപ്രവര്‍ത്തകനെതിരെ ശക്തമായ നടപടി

ഇസ്ലാമാബാദ്: പാക് സര്‍ക്കാരും സൈന്യവും തമ്മില്‍ അഭിപ്രായ ഭിന്നയയുള്ളതായി റിപ്പോര്‍ട്ട് ചെയ്ത പാക് മാദ്ധ്യമപ്രവര്‍ത്തകന് രാജ്യത്ത് നിന്ന് പുറത്തു പോകാന്‍ വിലക്ക്. ഡോണ്‍ പത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്ററായ സിറില്‍ അല്‍മേയ്ഡ എന്ന മാദ്ധ്യമപ്രവര്‍ത്തകനാണ് രാജ്യത്ത് നിന്നും പുറത്തുപോകാന്‍ നിയന്ത്രണമുള്ളവരുടെ പട്ടികയില്‍ താനും ഉള്‍പ്പെടുന്നതായി ട്വിറ്ററിലൂടെ അറിയിച്ചത്.
പത്രത്തിന്റെ മുന്‍ പേജില്‍ വന്ന അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ തീവ്രവാദ സംഘടനകള്‍ക്ക് പാക് സൈന്യം നല്‍കുന്ന പിന്തുണയില്‍ സര്‍ക്കാര്‍ ആശങ്കയിലാണെന്ന് പറയുന്നുണ്ട്.

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും ഐ.എസ്.ഐ മേധാവിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായതായുള്ള റിപ്പോര്‍ട്ട് വലിയ വിവാദമായിരിക്കുകയാണ്. അതേസമയം റിപ്പോര്‍ട്ട് പാക് സര്‍ക്കാര്‍ ശക്തമായി തള്ളിക്കളഞ്ഞു
. വ്യാജ കഥകള്‍ സൃഷ്ടിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഷെരീഫ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ പ്രശ്‌നങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള മാനദണ്ഡങ്ങളുടെ ലംഘനമാണ് ഇതെന്നാണ് സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നത്.

അന്താരാഷ്ട്ര ഒറ്റപ്പെടലില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കണമെങ്കില്‍ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തോയ്ബ, ഹഖാനി ശൃംഖല
എന്നിവയ്ക്ക് എതിരെ നടപടികള്‍ സ്വീകരിക്കണമന്ന് ഐ.എസ്.ഐ മേധാവിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button