
ന്യൂഡല്‍ഹി● പാകിസ്ഥാനെതിരെ വിപ്ലവഗാനം പാടിയ ഇന്ത്യന്‍ സൈനികന് വധഭീഷണി.ഹിമാചൽ പ്രദേശിൽ നിന്നുള്ള ഹെഡ് കോൺസ്റ്റബിൾ മനോജ് താക്കൂറിനാണ് വധഭീഷണി. കാശ്മീര്‍ തോ ഹോഗാ, ലേകിൻ പാക്കിസ്‌ഥാൻ നഹി ഹോഗ’ എന്നു തുടങ്ങുന്ന കവിത ബസിൽ നിന്നുകൊണ്ട് സഹപ്രവർത്തകർക്കൊപ്പം പാടുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്. നേരത്തെ മനോജ് പാടിയ ഗാനം ഉറി ആക്രമണത്തിന് ശേഷമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.
ഫർമാൻ ഖാൻ, ബിലാൽ അഹമ്മദ് എന്നീ പേരുകളിലുള്ള ഫേസ്ബുക്ക് അക്കൗണ്ടുകളിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് മനോജ് താക്കൂര്‍ ഫേസ്ബുക്കില്‍ അറിയിച്ചു.
Post Your Comments