ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. അത് ബുര്‍ജ് ഖലീഫ തന്നെ. എന്നാല്‍, ഇനി ആ ഉത്തരത്തിന് ഒരു മാറ്റം വരികയാണ്. ബുര്‍ജ് ഖലീഫയെ മറികടന്ന് അങ്ങ് ദുബായില്‍ ഉയരം കൂടിയ കെട്ടിടം വരാന്‍ പോകുകയാണ്.
ക്രീക്ക് കെട്ടിടം എന്ന് വിശേഷിപ്പിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണം തുടങ്ങി. ക്രീക്ക് ഹാര്‍ബറില്‍ നിര്‍മ്മിക്കുന്ന അംബരചുംബിയുടെ ശിലാസ്ഥാപനം യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയും ആയ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും നിര്‍വഹിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി ക്രീക്ക് ടവര്‍ അറിയപ്പെടും.
ബുര്‍ജ് ഖലീഫയെക്കാള്‍ നൂറുമീറ്ററിലധികം ഉയരം കൂടുതലായിരിക്കും ക്രീക്ക് കെട്ടിടത്തിന്. 367 കോടി ദിര്‍ഹം ചെലവഴിച്ചാണ് ക്രീക്ക് ടവര്‍ നിര്‍മ്മിക്കുന്നത്. ക്രീക്കില്‍ ഇമാര്‍ വികസിപ്പിക്കുന്ന ടൗണ്‍ഷിപ്പിന് നടുവിലായാണ് ക്രീക്ക് ടവര്‍ ഒരുങ്ങുന്നത്. ഹോട്ടല്‍, ഷോപ്പിംഗ് മാള്‍, താമസസൗകര്യം എന്നിവ ഉള്‍പ്പെട്ടതാണ് ക്രീക്ക് ടവര്‍.
Post Your Comments