
ന്യൂഡല്‍ഹി : ഇന്ത്യയുടെ മിന്നലാക്രമണത്തിന് തിരിച്ചടി നല്‍കാനൊരുങ്ങി 250 ഭീകരര്‍ കശ്മീര്‍ താഴ്‌വരയില്‍ കാത്തു നില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ലഷ്‌കറെ തയിബ, ജയിഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ ഭീകരസംഘടനകളില്‍പ്പെട്ടവരാണ് ഇന്ത്യന്‍ മിന്നലാക്രമണത്തിന് തിരിച്ചടി നല്‍കാനൊരുങ്ങി കശ്മീരിലേക്ക് നുഴഞ്ഞുകയറിയിരിക്കുന്നതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ ആധാരമാക്കി സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി
പാക് അധീന കശ്മീരിലെ ഭീകരരുടെ ക്യാംപുകള്‍ ഇന്ത്യ തകര്‍ക്കുന്നതിന് മുന്‍പേ തന്നെ ഇവര്‍ കശ്മീരിലേക്ക് കടന്നിരുന്നുവെന്നാണ് വിവരം. സെപ്റ്റംബര്‍ 28ന് രാത്രിയോടെയാണ് ഇന്ത്യ, പാക്ക് അധീന കശ്മീരില്‍ മിന്നലാക്രമണം നടത്തിയത്. ഇന്ത്യന്‍ ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഭീകരര്‍ക്ക് ഉന്നതകേന്ദ്രങ്ങളില്‍ നിന്ന് നിര്‍ദേശം പോയതായാണ് വിവരം. അതിര്‍ത്തിയിലും സമീപ പ്രദേശങ്ങളിലും അതീവ ജാഗ്രത പുലര്‍ത്താന്‍ കശ്മീരിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments