കൊല്‍ക്കത്ത : അധോലോക നായകന് ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധത്തിന്റെ പേരില്‍ കേരളാ പോലീസ് തിരയുന്ന മലയാളികളായ രണ്ടുപേര്‍ കൊല്‍ക്കത്തയില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. കൊല്‍ക്കത്തയിലെ ഹൗറ പാലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇവരെ കൊല്‍ക്കത്ത സിറ്റി പൊലീസിലെ ഗുണ്ടാ വിരുദ്ധ വിഭാഗമാണ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തതായാണ് വിവരം.
അബൂബക്കര്‍ സിദ്ധിഖിയെന്നാണ് പിടിയിലായവരില്‍ ഒരാളുടെ പേരെന്നാണ് വിവരം. എന്നാല്‍ രണ്ടാമന്റെ പേരോ മറ്റ് വിശദാംശങ്ങളോ ലഭ്യമല്ല. രണ്ട് സെവന് എംഎം പിസ്റ്റളുകളും മലയാളത്തിലുള്ള ഏതാനും രേഖകളും ഇവരില്‍ നിന്ന് ലഭിച്ചതായി കൊല്‍ക്കത്ത പൊലീസ് അറിയിച്ചു. കൊല്‍ക്കത്ത പൊലീസിലെ പ്രത്യേക ദൗത്യ സേന ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധത്തിന്റെ പേരില്‍ കേരളാ പൊലീസ് തിരയുന്ന കുറ്റവാളികളാണ് പിടിയിലായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിക്കുന്ന സൂചനയെന്ന് കൊല്‍ക്കത്ത പൊലീസ് അറിയിച്ചു. എന്നാല്‍, ഇവര്‍ എന്താവശ്യത്തിനായാണ് കൊല്‍ക്കത്തയില്‍ എത്തിയതെന്ന് വ്യക്തമല്ലെന്നും പൊലീസ് വ്യക്തമാക്കി. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ദാവൂദുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിയ്ക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
Post Your Comments