തിരുവനന്തപുരം● കഴിഞ്ഞ വി.എസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കാലത്ത് പെഴ്സണല്‍ സ്റ്റാഫില്‍ തന്റെ മകന്റെ ഭാര്യയെ ചേര്‍ത്തത് ശരിയായ നടപടിയായിരുന്നില്ലെന്ന് പി.കെ ശ്രീമതി എം.പിയുടെ കുറ്റസമ്മതം. ഫേസ്ബുക്ക് പോസ്റ്റിലാണ് ശ്രീമതി ഇക്കാര്യം പറഞ്ഞത്. 10കൊല്ലം മുൻപ് നടന്ന സംഭവത്തില്‍ പാർടിക്കു പോറലേൽകാതിരിക്കാനാണ് അന്ന് താന്‍ മൗനം പാലിച്ചതെന്ന് ശ്രീമതി ടീച്ചര്‍ പറഞ്ഞു.
മന്ത്രിഭവനത്തിൽ മൂന്നു തസ്തികകളിലേക്കു ആളുകളെ സ്വന്തം ഇഷ്ടപ്രകാരം അതാത് മന്ത്രിമാർക്കു നിശ്ചയിക്കാം എന്നു പാർട്ടി തീരുമാനം സെക്രട്ടറി അറിയിച്ചു . അനുവാദം വാങ്ങി ഞാൻ എന്റെ മകളെ (മകന്റെ ഭാര്യ)നിശ്ചയിക്കുകയും ചെയ്തു. ബന്ധുക്കളെ മന്ത്രിമന്ദിരത്തിൽ നിശ്ചയിക്കുന്നത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല . എന്നാല്‍ സോഷ്യല്‍ മീഡിയ തനിക്കെതിരെ മാത്രമാണ് വിമര്‍ശനം ഉയര്‍ത്തിയതെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു.
പാർട്ടിയുടെ നിർദ്ദേശമനുസരിച്ച് രാജിവെച്ചു. ഇപ്പോള്‍ മീഡിയയും ബി. ജെ.പി-കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നതു പോലെ മകന്റെ ഭാര്യ പെൻഷൻ വാങ്ങുന്നില്ല. പെൻഷനു അപേക്ഷിച്ചിട്ടു പോലും ഇല്ലെന്നും എം.പി വ്യക്തമാക്കി.
Post Your Comments