NewsIndia

ഇന്ത്യ നേരത്തെയും മിന്നലാക്രമണം നടത്തി: സൈന്യം മടങ്ങിയെത്തിയത് പാക് സൈനികരുടെ തലകളുമായി

ന്യൂഡല്‍ഹി ● അടുത്തിടെ ഇന്ത്യന്‍ സൈന്യം പാക് അധീന കാശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെച്ചൊല്ലി വാദപ്രതിവാദങ്ങൾ കൊഴുക്കവേ ഇന്ത്യ 2011 ലും ഇത്തരത്തില്‍ മിന്നലാക്രമണം നടത്തിയിരുന്നതായി വെളിപ്പെടുത്തി മുന്‍ മേജര്‍ ജനറല്‍ രംഗത്ത്. അന്ന് ഓപ്പറേഷന് നേതൃത്വം നല്‍കിയ വിരമിച്ച മേജർ ജനറൽ എസ്.കെ ചക്രവർത്തിയാണ് ‘ദ ഹിന്ദു’ ദിനപത്രത്തോട് വെളിപ്പെടുത്തിയത്. ഇതിന്റെ രേഖകളും പത്രം പുറത്തുവിട്ടിട്ടുണ്ട്.

Srike

2011 ആഗസ്റ്റ്‌ 30 നാണ് ഓപ്പറേഷന്‍ ജിഞ്ചര്‍ എന്ന് പേരിട്ട ആക്രമണം നടന്നത്. കുപ്‌വാരയിലെ 28 ഡിവിഷൻ ആസ്ഥാനമാക്കി ആക്രമണം നടത്തിയത് എസ്.കെ ചക്രവർത്തിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. കുപ്‌വാരയിലെ ഗുഗൽദർ റിഡ്ജിലെ സൈനിക പോസ്റ്റിനു നേർക്ക് പാകിസ്ഥാന്‍ സൈന്യം നടത്തിയ ആക്രമണത്തിനുള്ള മറുപടിയായാണ് ഇന്ത്യ മിന്നലാക്രമണം നടത്തിയത്. രാജ്പുത്, കുമാവോൺ റെജിമെന്റുകളാണ് ആക്രമണം നടത്തിയത്.

ആക്രമണം നടത്തിയ സൈന്യം മൂന്ന് പാക് സൈനികരുടെ തലയറുത്ത് കൊണ്ടാണ് മടങ്ങിയതെന്നും ചക്രവര്‍ത്തി വെളിപ്പെടുത്തി.

ഒരു പെരുന്നാൾ ദിനത്തിന്റെ തലേദിവസം ആക്രമിച്ച് കീഴടക്കാൻ ഇന്ത്യ പദ്ധതിയും തയ്യാറാക്കി. അന്നേ ദിവസം പാകിസ്ഥാന്‍ അത്തരത്തിലൊരു ആക്രമണം പ്രതീക്ഷിക്കില്ലെന്നതിനാലാണ് ആ ദിവസം തന്നെ തെരഞ്ഞെടുത്തത്. മൂന്നു പാകിസ്താനി സൈനിക പോസ്റ്റുകൾ തകർക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ച് ഓഗസ്റ്റ് 30 ചൊവ്വാഴ്ചയാണ് ആക്രമണം നടത്താൻ തെരഞ്ഞെടുത്തത്. ചൊവ്വാഴ്ച ദിവസം തന്നെ തെരഞ്ഞെടുക്കാനും കാരണമുണ്ടായിരുന്നു. പണ്ട് 1999-ൽ കാർഗിൽ യുദ്ധം നടന്നപ്പോൾ ഇന്ത്യ ജയം നേടിയത് ചൊവ്വാഴ്ചയായിരുന്നു. അതുകൊണ്ടാണ് അത്തരത്തിലൊരു തീരുമാനം.

പാരാകമാൻഡോകൾ അടക്കം 25 സൈനികരാണ് അന്ന് ആക്രമണത്തിനായി തിരിച്ചത്. പുലർച്ചെ 3 മണിയോടെ സംഘം ലോഞ്ച് പാഡിലെത്തി. 29 നു തന്നെ നിയന്ത്രണരേഖയിലെത്തിയിരുന്ന സംഘം രാത്രി 10 മണി വരെ അവിടെ ഒളിച്ചിരിക്കുകയായിരുന്നു. തുടർന്നാണ് 3 മണിയോടെ സ്ഥലത്തെത്തിയത്. നിയന്ത്രണരേഖ മറികടന്ന സംഘം 4 മണിയോടെ പൊലീസ് ചൗകി പോസ്റ്റിലെത്തി. പോസ്റ്റിനു ചുറ്റും കുഴിബോംബുകൾ സ്ഥാപിച്ച സൈന്യം ആക്രമണത്തിനു സജ്ജമായി നിലയുറപ്പിച്ചു. രാവിലെ ഏഴുമണിയോടെ ജൂനിയർ കമ്മീഷൻഡ് ഓഫീസർ അടക്കം നാലു പാകിസ്ഥാനി സൈനികർ ക്യാംപിലേക്ക് എത്തിയതും ഇന്ത്യൻ സൈന്യം കുഴിബോംബ് സ്‌ഫോടനം നടത്തി. നാലു സൈനികരും കൊല്ലപ്പെട്ടു. 45 മിനിറ്റ് നീണ്ട ആക്രമണത്തിനു ശേഷം ആദ്യത്തെ സംഘം 7.45നു നിയന്ത്രണരേഖ തിരിച്ചുകടന്നു.

രണ്ടാംസംഘം പാകിസ്താൻ സൈനികരുടെ തലയുമായി ഉച്ചയ്ക്ക് 2.30 ഓടെ തിരിച്ചെത്തി. എട്ട് പാക് സൈനികരെ ഇന്ത്യന്‍ സേന കൊലപ്പെടുത്തി . മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഏതാനും എ.കെ 47 തോക്കുകളും മൂന്ന് പാക് സൈനികരുടെ തലയും അറുത്തെടുത്താണ് ഇന്ത്യൻ സൈന്യം മടങ്ങിയത്. സുബേദാര്‍ പര്‍വേസ്, ഹവിദാര്‍ അഫ്താബ്, നായിക് ഇമ്രാന്‍ എന്നിവരുടെ തലയാണ് ഇന്ത്യന്‍ സൈനികര്‍ അറുത്തെടുത്തത്. കൂടാതെ ഇവരില്‍ നിന്ന് എ.കെ 47 തോക്കുകളും പിടിച്ചെടുത്തിരുന്നു.

മൂന്ന് ഇന്ത്യന്‍ സൈനികരും കൊല്ലപ്പെട്ടു. ഹവിൽദാർ ജയ്പാൽ സിംഗ് അധികാരി, ലാൻസ് നായിക് ദേവേന്ദർ സിംഗ് എന്നിവരെ പാക് സൈന്യം തലയറുത്ത് കൊല്ലുകയായിരുന്നു. മറ്റൊരു സൈനികൻ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയതെന്നും ചക്രവര്‍ത്തി വെളിപ്പെടുത്തി.

shortlink

Post Your Comments


Back to top button