യുണൈറ്റഡ് നേഷന്‍സ്: സൗദി അറേബ്യന്‍ സഖ്യസേന യെമനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 140 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. വ്യോമാക്രമണം നടന്നത് തലസ്ഥാനമായ സനയിലെ പൊതുമന്ദിരത്തില്‍ നടന്ന ശവസംസ്‌കാര ചടങ്ങിലേക്കാണ് . എന്നാല്‍ ആക്രമണത്തില്‍ പങ്കില്ലെന്ന് സൗദി സൈനികവൃത്തങ്ങള്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. സാധാരണ ജനങ്ങള്‍ പങ്കെടുക്കുന്ന പരിപാടികള്‍ ആക്രമിക്കാറില്ലെന്നും മറ്റു സാധ്യതകള്‍ കൂടി പരിഗണിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
യെമന്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് തലസ്ഥാനനഗരിയില്‍ വേരൂന്നിയ ഹൂതി വിമതര്‍ക്കെതിരെ സൗദി ആക്രമണം നടത്തിവരികയാണ്. ശനിയാഴ്ച യെമന്‍ സാക്ഷ്യം വഹിച്ചത് അടുത്തകാലത്ത് നടന്ന ഏറ്റവും ഭീകരമായ ആക്രമണത്തിനാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം 2015 മുതല്‍ നടന്നുവരുന്ന സൗദി സഖ്യത്തിന്റെ ആക്രമണങ്ങളില്‍ യെമനിലെ ആറായിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടിരിക്കുന്നു. സംഭവത്തില്‍ അതിവേഗം അന്വേഷണവും ജനജീവിതത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും യുഎന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments