വിവിധ സംസ്ഥാനങ്ങളിലുള്ള
കേന്ദ്ര മാനവവിഭവ മന്ത്രാലയത്തിനു കീഴില് സ്വയംഭരണ പദവിയോടെ പ്രവര്ത്തിക്കുന്ന കേന്ദ്രീയ വിദ്യാലയ സംഗതന് കേന്ദ്രീയ വിദ്യാലയങ്ങളിലെ 6,025 വ്യത്യസ്ത തസ്തികകളിലേക്ക് ഓണ് ലൈന് അപേക്ഷകള് ക്ഷണിച്ചു. പ്രിന്സിപ്പല് പി.ജി. ടീച്ചര് ടി.ജി. ടീച്ചര്, പ്രൈമറി ടീച്ചര് എന്നീ തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്
പി.ജി. ടീച്ചര്‍: യോഗ്യത; (പോസ്റ്റ് കോഡ് 3 മുതല് 18 വരെ) അതത് വിഷയത്തില് എന്.സി.ഇ.ആര്.ടി.യുടെ റീജണല് കോളേജ് ഓഫ് എജുക്കേഷനില് നിന്നും നേടിയ രണ്ടു വര്ഷ ഇന്റഗ്രേറ്റഡ് പോസ്റ്റ് ഗ്രാജ്വേറ്റ് എം.എസ്സി. അല്ലെങ്കില് അതത് വിഷയത്തിലോ/ബന്ധപ്പെട്ട വിഷയത്തിലോ 50 ശതമാനം മാര്ക്കോടെ ബിരുദാനന്തരബിരുദം.
പ്രിന്സിപ്പല്‍: യോഗ്യത; 45 ശതമാനം മാര്ക്കോടെ ഏതെങ്കിലും വിഷയത്തില് ബിരുദം. ബി.എഡ്./തത്തുല്യം. കേന്ദ്ര/സംസ്ഥാന സ്ഥാപനങ്ങളില് പ്രിന്സിപ്പല്/തത്തുല്യ പദവിയില് ജോലി ചെയ്തിരിക്കണം. അല്ലെങ്കില് കേന്ദ്ര/സംസ്ഥാന സ്ഥാപനങ്ങളില് പി.ജി.ടി. തസ്തികയിലും ടി.ജി.ടി. തസ്തികയിലും പ്രവൃത്തിപരിചയം. കമ്പ്യൂട്ടര് അറിവ് നിര്ബന്ധം.
പി.ജി.ടി. കമ്പ്യൂട്ടര് സയന്സ് 50 ശതമാനം മാര്ക്കോടെ ബി.ഇ./ ബി.ടെക്. (കമ്പ്യൂട്ടര് സയന്സ്) അല്ലെങ്കില് ഏതെങ്കിലും സ്ട്രീമില് ബി.ഇ./ബി.ടെക്കും കമ്പ്യൂട്ടറില് പി.ജി. ഡിപ്ലോമയും. അല്ലെങ്കില് എം.എസ്സി. കമ്പ്യൂട്ടര് അല്ലെങ്കില് എം.സി.എ. തത്തുല്യം. അല്ലെങ്കില് ബി.എസ്സി. കമ്പ്യൂട്ടര് സയന്സ്/ബി.സി.എ. തത്തുല്യവും ഏതെങ്കിലും വിഷയത്തില് പി.ജി.യും. അല്ലെങ്കില് കമ്പ്യൂട്ടറില് പി.ജി. ഡിപ്ലോമയും ഏതെങ്കിലും വിഷയത്തില് പി.ജി.യും. അല്ലെങ്കില് ഡോയാക് നല്കുന്ന സി ലെവല് സര്ട്ടിഫിക്കറ്റും ബിരുദവും. ഹിന്ദിയിലും ഇംഗ്ലീഷിലും ക്ലാസ്സെടുക്കാന് കഴിയണം.
പ്രൈമറി ടീച്ചര്‍: 50 ശതമാനം മാര്ക്കോടെ സീനിയര് സെക്കന്ഡറി സ്കൂള് സര്ട്ടിഫിക്കറ്റ് അല്ലെങ്കില്50 ശതമാനം മാര്ക്കോടെ ഇന്റര്മീഡിയേറ്റ്/തത്തുല്യം. സി.ബി.എസ്.സി.യുടെ സി.ടെറ്റ് യോഗ്യത വേണം. ഹിന്ദിയിലും ഇംഗ്ലീഷിലും ക്ലാസ്സെടുക്കാന് കഴിയണം.
ടി.ജി.ടി. (P&HE): ഫിസിക്കല് എജുക്കേഷനില് ബിരുദം/തത്തുല്യം.
ടി.ജി.ടി. (AE): ഡ്രോയിങ് ആന്ഡ് പെയിന്റിങ്/സ്കള്പ്ചര്/ഗ്രാഫിക്ക് ആര്ട്ടില് അഞ്ചുവര്ഷ ഡിപ്ലോമ അല്ലെങ്കില് തത്തുല്യ ബിരുദം. ഹിന്ദിയിലും ഇംഗ്ലീഷിലും ക്ലാസ്സെടുക്കാന് കഴിയണം.
ടി.ജി.ടി (WE). ഹയര് സെക്കന്ഡറിക്കുശേഷം ഇലക്ട്രിക്കല്/ഇലക്ട്രോണിക്സ് എഞ്ചിനിയറിങ്ങില് നേടിയ മൂന്നുവര്ഷ ഡിപ്ലോമ. അല്ലെങ്കില് ഇലക്ട്രിക്കല്/ഇലക്രോണിക്സ് എഞ്ചിനിയറിങ്ങില് ബിരുദം. ഹിന്ദിയിലും ഇംഗ്ലീഷിലും ക്ലാസ്സെടുക്കാന് കഴിയണം.
ഓണ് ലൈന് അപേക്ഷയ്ക്കും കൂടുതല് വിവരങ്ങള്ക്കും:www.kvsangathan.nic.in.
അപേക്ഷാനടപടികള് പൂര്ത്തിയായാല് അപേക്ഷയുടെ പ്രിന്റൗട്ട് എടുത്തു സൂക്ഷിക്കണം. ബന്ധപ്പെട്ട രേഖകളുടെ ഒറിജിനലുകളും പകര്പ്പുകളും ഉദ്യോഗാര്ഥികള് എഴുത്തുപരീക്ഷ/അഭിമുഖസമയത്ത് ഹാജരാക്കേണ്ടതാണ്. വിമുക്തഭടര്ക്ക് നിയമപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.
Post Your Comments