ന്യൂയോര്‍ക്ക്: വിവാഹിതയായ സ്ത്രീയുമായി ലൈംഗിക ബന്ധത്തിന് താന്‍ ശ്രമിച്ചിട്ടുണ്ടെന്നും ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തിയതായും ഡൊണാള്‍ഡ് ട്രംപ് തുറന്നുപറയുന്ന ശബ്ദരേഖ വിവാദമാകുന്നു. സംഭാഷണം വൈറലായതോടെ വിശദീകരണവുമായി ട്രംപ് രംഗത്തുവന്നു. തെറ്റുപറ്റാത്ത പൂര്‍ണതയുളള ആളാണ് താനെന്ന് പറയില്ലെന്ന് ട്രംപ് വിശദീകരിക്കുന്നു.
പൂര്‍ണനാണെന്ന് അഭിനയിക്കാറുമില്ല. വാക്കിലും പ്രവൃത്തിയിലും തനിക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അതില്‍ പശ്ചാത്തപിച്ചിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ട്രംപ് സ്ത്രീകളോട് മോശമായി പെരുമാറുന്നതിന് തെളിവുമായി ദ് വാഷിങ്ടണ്‍ പോസ്റ്റ് ദിനപത്രമാണ് രംഗത്ത് വന്നത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായി ട്രംപ് സ്ത്രീയെ പ്രലോഭിക്കുന്ന പരാമര്‍ശങ്ങള്‍ 2005ല്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്ന് പറയുന്നു.
ചാനല്‍ അവതാരകനായ ബില്ലി ബുഷുമായി ട്രംപ് സംഭാഷണം നടത്തുന്ന ഓഡിയോയാണ് പുറത്തുവിട്ടത്. ഒരു യുവതിയെ പ്രലോഭിപ്പിക്കുന്നതില്‍ തനിക്ക് പാളിപ്പോയെന്ന് ട്രംപ് തുറന്നുപറയുന്നു. ബസില്‍ യാത്ര ചെയ്യുമ്പോഴുണ്ടായ സംഭാഷണമാണിത്. എന്നാല്‍ യുവതി ആരാണെന്ന് ശബ്ദരേഖയില്‍ വ്യക്തമാകുന്നില്ല.
അവളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഞാന്‍ ശ്രമിച്ചു. എന്നാല്‍ പരാജയപ്പെട്ടു പോയി എന്നാണ് ട്രംപ് പറയുന്നത്. അശ്ലീലമായ മറ്റ് പല പരാമര്‍ശങ്ങളും യുവതിയെക്കുറിച്ച് ട്രംപ് പറയുന്നുണ്ട്. എന്നാല്‍ ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ചതാണെന്നും ഇതില്‍ ആര്‍ക്കെങ്കിലും വേദനിച്ചെങ്കില്‍ താന്‍ മാപ്പു ചോദിക്കുന്നതായും ട്രംപ് വ്യക്തമാക്കുന്നു.
Post Your Comments