തിരുവനന്തപുരം : അക്രമക്കേസില്‍ സുപ്രീംകോടതി ശരിവെച്ച ശിക്ഷയില്‍ സര്‍ക്കാര്‍ ഉത്തരവ്പ്രകാരം ഇളവ് നേടിയ പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം വാറന്റ് പ്രകാരം പിടിയില്‍. വിളവൂര്‍ക്കല്‍ മലയംചരുവിള വീട്ടില്‍ ഡേവിഡ് ലാലിയെ(54)യാണ് നെടുമങ്ങാട് ഡി.വൈ.എസ്.പി ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 1989ല്‍ ജോര്‍ജുകുട്ടി യോഹന്നാനെ ആക്രമിച്ചതാണ് കേസ്.
സംഭവം നടന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നെയ്യാറ്റിന്‍കര കോടതി രണ്ട് വര്‍ഷം കഠിനതടവും ആയിരം രൂപ പിഴയടയ്ക്കാനും ശിക്ഷ വിധിച്ചു. ഇതിനെതിരെ പ്രതി അപ്പീല്‍ നല്‍കിയെങ്കിലും ജില്ലാകോടതിയും ഹൈക്കോടതിയും, 2012 ല്‍ സുപ്രീംകോടതിയും ശിക്ഷ ശരിവെച്ചു. എന്നാല്‍ ഒളിവില്‍ പോയ പ്രതിയുടെ നിവേദനത്തെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാര്‍ ശിക്ഷയില്‍ ഇളവ് നല്‍കി.
സുപ്രീംകോടതി ശിക്ഷ ശരിവെച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ശിക്ഷയിളവ് നല്‍കിയതിന്റെ സാഹചര്യം വ്യക്തമാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് കേരള കോണ്‍ഗ്രസ് നേതാവ് എച്ച്. ഹഫീസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് കമാല്‍ പാഷ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. ഇതേ തുടര്‍ന്ന് നെയ്യാറ്റിന്‍കര കോടതി പുറപ്പെടുവിച്ച വാറന്റിലാണ് കൊച്ചിയിലെ ഒളിസങ്കേതത്തില്‍ നിന്ന് ഡേവിഡ് ലാലിയെ അന്വേഷണ സംഘം പിടികൂടിയത്.
Post Your Comments