സിര്‍സ: സ്വാതന്ത്ര്യം വേണമെന്ന ആഹ്വാനവുമായി കശ്മീരില്‍ നിന്ന് ആപ്പിളെത്തി. കശ്മീരില്‍ നിന്ന് ഹരിയാനയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച ആപ്പിളിലാണ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ കണ്ടത്. ഹരിയാനയിലെ സിര്‍സയിലെ മാര്‍ക്കറ്റില്‍ നിന്നാണ് ഇങ്ങനെയൊരു കാഴ്ച. ആപ്പിളില്‍ കറുത്ത മഷികൊണ്ടാണ് എഴുതിവെച്ചിരിക്കുന്നത്.
ഞങ്ങള്‍ കശ്മീരിലെ സ്വാതന്ത്ര്യ സമര പ്രക്ഷോഭകരാണ്. ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം. ഇന്ത്യന്‍ പട്ടികള്‍ തിരിച്ചു പോവുക എന്ന രീതിയിലുള്ള മുദ്രാവാക്യങ്ങളാണ് ആപ്പിളിനു മുകളില്‍ എഴുതിവെച്ചിരിക്കുന്നത്. ആപ്പിള്‍ വാങ്ങാനെത്തിയ ആളാണ് സംഭവം കണ്ടത്. പുല്‍വാലയില്‍ നിന്നുള്ളവരാണ് ഞങ്ങളെന്നുള്ള കാര്യങ്ങളും പേരുവിവരങ്ങളും ആപ്പിളില്‍ എഴുതിവെച്ചിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നേരത്തെ പഞ്ചാബിലെ ദീനാനഗറിലെ ഗേസല്‍ ഗ്രാമത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള സന്ദേശവുമായി രണ്ടു ബലൂണുകള്‍ കണ്ടെത്തിയിരുന്നു. ശക്തമായ ആയുധങ്ങള്‍ ഇപ്പോള്‍ ഞങ്ങളുടെ പക്കലുണ്ട്, ഇസ്ലാം സിന്ദാബാദ് എന്നായിരുന്നു സന്ദേശം.
Post Your Comments