Gulf

ഖത്തറില്‍ കെ.എഫ്.സി പൂട്ടി സീല്‍ വെച്ചു

ദോഹ : ഖത്തറില്‍ കെ.എഫ്.സി പൂട്ടി സീല്‍ വെച്ചു. ഫുഡ് സേഫ്റ്റി അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കെ.എഫ്.സിയില്‍ നിന്നും ചീഞ്ഞതും, പൂപ്പല്‍ വന്നതുമായ ഇറച്ചി പിടികൂടിയതോടെയാണ് കെ.എഫ്.സി പൂട്ടി സീല്‍ വച്ചത്. ഈ മാസം 4നായിരുന്നു റെയ്ഡ് നടന്നത്. ഒക്ടോബര്‍ 2ന് കാലാവധി കഴിഞ്ഞ ഇറച്ചിയാണ് ലേബലോടെ പിടിച്ചത്.

ഫുഡ് ഇന്‍സ്പക്ടര്‍മാര്‍ പിടികൂടിയ കോഴി ഇറച്ചി പഴകിയ ലേബല്‍ അടക്കം ഉള്ള ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ നല്കി. കെ.എഫ്.സി.യുടെ അഭ്യര്‍ഥന തള്ളിയാണ് ചിത്രങ്ങള്‍ ഖത്തര്‍ ആരോഗ്യ വകുപ്പ് പുറത്തുവിട്ടത്. ഖത്തറിലേ ഹയാറ്റ് പ്ലാസയില്‍ 10 റസ്‌റ്റോറന്റുകളിലാണ് പരിശോധന നടത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പേ കാലാവധി കഴിഞ്ഞ കോഴിയിറച്ചി പായ്ക്കറ്റില്‍ സ്റ്റിക്കറുകള്‍ മാറ്റി മാറ്റി ഒട്ടിച്ച് പുതുക്കി വയ്ക്കുകയായിരുന്നു കെ.എഫ്.സി അധികൃതര്‍. കാലാവധി തീര്‍ന്ന് കേടായിട്ടും ഇറച്ചി കളയാനോ നശിപ്പിക്കാനോ കെ.എഫ്.സി കൂട്ടാക്കാതെ പൊരിച്ച് വില്പന നടത്തുകയായിരുന്നു. ഇറച്ചി പരിശോധിച്ച ശേഷം 7ദിവസത്തേ പ്രാഥമിക നോട്ടീസാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് പിഴ അടച്ച ശേഷം അനന്തിര നടപടികള്‍ തീരുമാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button