ന്യൂഡല്‍ഹി● പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്യത്തിന് കാവല്‍ നില്ക്കുന്ന ജവാന്മാരെ കുരുതികൊടുത്ത് പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു.യു.പിയില്‍ നിന്നാരംഭിച്ച് ഡല്‍ഹിയില്‍ എത്തിയ കര്‍ഷക റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി നമ്മുടെ ജവാന്മാരുടെ രക്തംകൊണ്ട് ‘ചോരയുടെ ദല്ലാള്‍പ്പണി’ നടത്തുകയാണ്. കാശ്മീരില്‍ ജീവന്‍വെടിഞ്ഞ, മിന്നലാക്രമണത്തില്‍ പരിക്കേറ്റ ജവാന്മാരുടെ ചോരയുടെ പിന്നില്‍ ഒളിച്ചിരിക്കുകയാണ് നരേന്ദ്രമോദി. അവരുടെ ത്യഗങ്ങളെ മോദി മുതലെടുക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.
നമ്മുടെ ജവാൻമാർ അവരുടെ ജോലി വെടിപ്പായി ചെയ്യും. സര്‍ക്കാര്‍ അവരുടെ ജോലി നോക്കിയാല്‍ മതി. മോദി എല്ലാവർക്കും ബാങ്ക് അക്കൗണ്ടുകൾ വാഗ്ദാനം ചെയ്തു. എന്നാല്‍ ആ അക്കൗണ്ടുകൾ കാലിയാണെന്നും മോഡിയുടെ വാഗ്ദാനങ്ങള്‍ വ്യാജമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.
Post Your Comments