ന്യൂഡല്‍ഹി: അടിയന്തിര ഘട്ടങ്ങളില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ പാകിസ്താനില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളത് പടിഞ്ഞാറ് ഭാഗത്തേയ്ക്ക് യാത്രചെയ്യുന്ന വിമാനങ്ങള്‍ക്കാണ്. അഗ്നിബാധ പോലുള്ള അത്യാവശ്യ ഘട്ടങ്ങളില്‍ ഒഴികെ പാകിസ്താനിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങരുതെന്ന് പൈലറ്റുമാര്‍ക്ക് അനൗദ്യോഗികമായി നിര്‍ദ്ദേശം നല്കിയിട്ടുണ്ടായിരുന്നു.
അത്യാവശ്യ ഘട്ടങ്ങളില്‍ മസ്‌ക്കറ്റിലോ സൗദി അറേബ്യയിലോ അല്ലെങ്കില്‍ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് വിമാനത്താവളങ്ങളിലോ ഇറങ്ങാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. രണ്ടാമത്തെ പരിഗണനയിൽ മാത്രമേ പാകിസ്താന്റെ സമീപ രാജ്യങ്ങളായ ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഇറങ്ങാവൂ എന്നും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഏതൊക്കെ സാഹചര്യങ്ങളില്‍ ഇത്തരം എയര്‍പോര്‍ട്ടുകളില്‍ ഇറങ്ങാമെന്നത് സംബന്ധിച്ച് വിശദമായ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
വിമാനക്കമ്പനി വക്താവ് ഇത്തരം നിര്‍ദ്ദേശങ്ങള്‍ മുമ്പും നല്‍കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കി. മുംബൈ ഭീകരാക്രമണം, കാണ്ഡഹാര്‍ വിമാനം റഞ്ചല്‍ തുടങ്ങിയവ പോലെ പാകിസ്താനുമായുള്ള ബന്ധം വഷളായ സാഹചര്യങ്ങളില്‍ ഇത്തരത്തില്‍ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നു.
Post Your Comments