ആദ്യമായല്ല ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നതെന്നും യുപിഎ ഭരണകാലത്തും നടത്തിയിട്ടുണ്ടെന്ന് മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണി. ഉറി ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് 1971ന് ശേഷമുള്ള ആദ്യനീക്കമാണെന്ന കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും അവകാശവാദത്തിനിടയിലാണ് ആന്റണിയുടെ വെളിപ്പെടുത്തല്‍.
പ്രകോപനപരമായ നീക്കം എതിരാളികളുടെ ഭാഗത്തു നിന്നും ഉണ്ടായാല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലുള്ള ആക്രമണം നടത്തുന്നത് സൈന്യത്തിന്റെ രീതിയാണെന്നും എകെ ആന്റണി പറഞ്ഞു. യുപിഎ സര്‍ക്കാരില്‍ 2006 മുതല്‍ 2014വരെ പ്രതിരോധ മന്ത്രിയായിരുന്നു എകെ ആന്റണി. സൈന്യം നടത്തുന്ന ഇത്തരം നീക്കങ്ങള്‍ക്ക് അന്നത്തെ യുപിഎ സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്താവനയെ ട്രോളുകള്‍ കൊണ്ടാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചത്. അതിനായി പണ്ടൊരിക്കല്‍ സൈനിക പരേഡിനിടെ ബോധംകെട്ടു വീണ ആന്റണിയുടെ ചിത്രമാണ് ട്രോളര്‍മാര്‍ വീണ്ടും പുറത്തിറക്കിയത്.
ഒരിക്കൽ ഇന്ത്യാ പാക് അതിർത്തിയിൽ പോയപ്പോൾ മിന്നൽ ആന്റണിയെ ആക്രമിച്ചു. പിന്നീട് ജവാൻമാർ തൂക്കിയെടുത്താണ് ആൻറ ണിയെ കൊണ്ടുപോയത്… ഇടി തട്ടാതെ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു… ദൈവം കാത്തു. എന്നാണ് പരിഹാസം.
Post Your Comments