NewsInternational

ശ്രീലങ്കയെ ഇന്ത്യയ്ക്കൊപ്പം നിര്‍ത്താന്‍ “എട്ക”

ന്യൂഡല്‍ഹി: ഇന്ത്യയും ശ്രീലങ്കയുമായുള്ള സാമ്പത്തിക സഹകരണത്തിലെ നാഴികക്കല്ലായി മാറാന്‍ പോകുന്ന “ഇക്ണോമിക് ആന്‍ഡ്‌ ടെക്നോളജി കോഓപ്പറേഷന്‍ എഗ്രിമെന്‍റ് (എട്ക)” 2016-ന്‍റെ അവസാനത്തോടെ ഒപ്പുവയ്ക്കാന്‍ സാധിക്കുമെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ.

“ഞാനും പ്രധാനമന്ത്രി നരേന്ദ്രമോദിയും എട്ക ഈ വര്‍ഷാവസാനത്തോടെ ഒപ്പുവയ്ക്കാം എന്ന തീരുമാനമെടുത്തു,” ഇന്ത്യന്‍ ഇക്ണോമിക് സമ്മിറ്റില്‍ പങ്കെടുക്കാന്‍ ന്യൂഡല്‍ഹിയിലെത്തിയ ശ്രീലങ്കന്‍ പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള വാണിജ്യബന്ധത്തിലെ ചരിത്രപരമായ ഒരേടായിരിക്കും എട്ക എന്നും വിക്രമസിംഗെ പറഞ്ഞു. ഇന്ത്യയുടെ അഞ്ച് തെക്കന്‍ സംസ്ഥാനങ്ങളായ – കര്‍ണ്ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്‌, തെലങ്കാന, കേരള – എന്നിവയുടെ മൊത്തം ജനസംഖ്യ 350-മില്ല്യണും, ജിഡിപി 450-ബില്ല്യണ്‍ ഡോളറുമാണ്. എട്ക നിലവില്‍ വരുന്നതോടെ ശ്രീലങ്കയിലെ 22-മില്ല്യണ്‍ ജനങ്ങളും, 80-ബില്ല്യണ്‍ ഡോളര്‍ ജിഡിപിയും ഈ സംവിധാനത്തിന്‍റെ ഭാഗമാകും. ഇതോടെ, ഈ പ്രാദേശിക വാണിജ്യ കൂട്ടായ്മയിലെ വാണിജ്യത്തിന്‍റെ മൂല്യം 500-ബില്ല്യണ്‍ ഡോളറായി ഉയരും.

ഇന്ത്യ-ശ്രീലങ്ക സ്വതന്ത്ര വ്യാപാര കരാറിലും ഉടന്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം എന്നും വിക്രമസിംഗെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button