ന്യൂഡല്‍ഹി● ഇന്ത്യന്‍ സൈന്യം പാക് അധീന കാശ്മീരിലെ ഭീകരക്യാംപുകള്‍ക്ക് നേരെ നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യതെളിവുകള്‍ പുറത്തുവിട്ടാല്‍ നേട്ടം പാകിസ്ഥാന്. ദൃശ്യങ്ങള്‍ പുറത്തുവന്നാല്‍ അവരുടെ സുരക്ഷ ഏജന്‍സികള്‍ക്ക് അവ വിശകലനം ചെയ്യാനും അതിലെ പഴുതുകള്‍ കണ്ടെത്താനും കഴിയും. കൂടാതെ സൈന്യത്തിന്റെ ആക്രമണ രീതിയും ശത്രുരാജ്യം മനസിലാക്കുമെന്നും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണ ദൃശ്യങ്ങള്‍ സൈന്യം കഴിഞ്ഞദിവസം സര്‍ക്കാരിന് കൈമാറിയിരുന്നു. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് കൈമാറിയത്. സര്‍ക്കാരിന് വേണമെങ്കില്‍ പുറത്തുവിടാമെന്നും സൈന്യം അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയാകും അന്തിമ തീരുമാനമെടുക്കുക.
മിന്നലാക്രമണത്തിന്റെ തെളിവുകൾ സർക്കാർ പുറത്തുവിടണമെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും, ബി.ജെ.പി എം.പി സുബ്രമണ്യന്‍ സ്വാമിയും, കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപവും ആവശ്യപ്പെട്ടിരുന്നു.
Post Your Comments