ഡമാസ്കസ്:സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ശക്തികേന്ദ്രമായിരുന്ന സിർത്ത് സിറിയന്‍ സൈന്യം പിടിച്ചെടുക്കുന്നു.ഐഎസിന്റെ ശക്തികേന്ദ്രമായിരുന്ന സിര്‍ത്തില്‍ ഐ എസ് ഒരുകിലോമീറ്റർ ചുറ്റളവിലേക്ക് ഒതുങ്ങിയതായി സിറിയൻ സൈന്യം അറിയിച്ചു.അമേരിക്കൻ യുദ്ധവിമാനങ്ങൾ നൽകുന്ന വ്യോമാക്രമണത്തിന്‍റെ പിന്തുണയോടെയാണ് സിറിയൻ സൈന്യത്തിന്റെ മുന്നേറ്റം.സിർത്ത് നഗരത്തിന്‍റെ തൊണ്ണൂറുശതമാനത്തിലേറെ ഇപ്പോൾ സിറിയൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
ഐഎസ് തീവ്രവാദികൾ സിർത്തിന്റെ ഒരുകിലോമീറ്റർ ചുറ്റളവിലേക്ക് ചുരുങ്ങിയതായും ആക്രമണത്തിൽ കൊല്ലപ്പെട്ട 55 ഐഎസ് തീവ്രവാദികളുടെ ശവശരീരങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും സിറിയൻ സൈനികവക്താവ് പറഞ്ഞു.കൂടാതെ സിർത്തിലെ ഖലീഫ ഹഫ്തർ തുറമുഖത്തിന്‍റെ നിയന്ത്രണവും ഇതിനോടകം സിറിയൻ സഖ്യസേന തിരിച്ചുപിടിച്ചു. കഴിഞ്ഞ അഞ്ചുമാസമായി തങ്ങൾ നടത്തുന്ന ദൗത്യം സിർത്തിൽ അവസാനിക്കാറായെന്നും പൂർണ്ണമായും ഐ എസിൽ നിന്നും സിർത്ത് പിടിച്ചെടുക്കുമെന്നും സിറിയൻ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്..
Post Your Comments