NewsSports

ഇന്ത്യയുടെ ഇഷാൻ സ്പെയിനിലെ ലാ ലിഗയിൽ

ന്യൂഡൽഹി ∙ ബെംഗളൂരു സ്വദേശി ഇഷാൻ പണ്ഡിത് സ്പെയിനിലെ ഒന്നാം ഡിവിഷൻ ചാംപ്യൻഷിപ്പായ ലാ ലിഗയിലെ ക്ലബ് ലെഗാനെസുമായി കരാറൊപ്പിട്ടു. ലെഗാനെസിന്റെ യൂത്ത് ടീമിലേക്കാണ് ഇഷാന് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നിലവിൽ ലാ ലിഗയിൽ പതിനൊന്നാം സ്ഥാനത്താണ് ലെഗാനെസിന്റെ യൂത്ത് ടീം. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് ഇഷാൻ. ഒരു വർഷത്തേക്കാണ് ക്ലബുമായി കരാർ.

യൂത്ത് ടീമുകൾക്കായുള്ള ഒന്നാം ഡിവിഷൻ ചാംപ്യൻഷിപ്പ്ഡി വിഷൻ ഡി ഓണർ ജുവനൈലിൽ കളിക്കാനൊരുങ്ങുകയാണ് ഇഷാൻ ഇപ്പോൾ. റയലിന്റെയും ബാർസയുടെയും യൂത്ത് ടീമുകൾ ചാംപ്യൻഷിപ്പിൽ മൽസരിക്കുന്നുണ്ട്.
ഫിലിപ്പീൻസിൽ ജനിച്ച ഇഷാൻ കുടുംബത്തോടൊപ്പം 2009–ലാണ് ബെംഗളൂരുവിലേക്ക് മാറിയത്. കഴിഞ്ഞ രണ്ടു വർഷമായി സ്പെയിനിൽ താമസിക്കുന്ന പതിനെട്ടുകാരൻ അവിടെ അൽമെയ്‌ര ക്ലബ്ബിന്റെ അക്കാദമിയിൽ പരിശീലിക്കുകയായിരുന്നു. 

shortlink

Post Your Comments


Back to top button