Kerala

എട്ടുകോടിക്കാരന് കിട്ടിയ എട്ടിന്റെ പണി

ആലത്തൂര്‍● തിരുവോണം ബംപര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു രണ്ടാഴ്ചയോളം കഴിഞ്ഞാണ് ഒന്നാം സമ്മാനമായ എട്ടു കോടിയ്ക്ക് അര്‍ഹനായ ആളെ കണ്ടെത്താനായത്. മേലാര്‍കോട് പഴതറ ഗണേഷിനാണ് എട്ടുകോടി സമ്മാനം ലഭിച്ചത്. നേരത്തെ വിശാല്‍ എന്നൊരു യുവാവ് തന്റെ സമ്മാനാര്‍ഹമായ ലോട്ടറി കത്തിപ്പോയെന്ന വാദവുമായി രംഗത്തെത്തിയിരുന്നു.

ഒന്നാംസമ്മാനാര്‍ഹനായ ഗണേഷിന് സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് എട്ടിന്റെ പണി കിട്ടിയിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വിശേഷം. സമ്മാനത്തുകയില്‍ നിന്നും ഒരു കോടി രൂപ അനാഥാലയത്തിന് നല്‍കുമെന്ന് ഗണേഷ് പറഞ്ഞതായാണ് സമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും തുക വിനിയോഗിക്കുന്ന കാര്യത്തില്‍ വീട്ടുകാരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഗണേഷ് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button