പാലക്കാട്: കെഎസ്ഐഇയുടെ മാനേജിംഗ് ഡയറക്ടറായി വ്യവസായമന്ത്രി ഇപി ജയരാജന്റെ ബന്ധുവിനെ നിയമിച്ചതിനുപിന്നാലെ വിമര്‍ശനങ്ങളുടെയും ചോദ്യങ്ങളുടെയും പെരുമഴയായിരുന്നു. ഇതിനെതിരെ പ്രതികരിച്ച് ഇപി ജയരാജന് രംഗത്തെത്തി. തന്റെ ബന്ധുക്കള്‍ പല സ്ഥാനത്തും എത്തിയിട്ടുണ്ടാകും, അതൊന്നും ചോദിക്കേണ്ടതില്ലെന്ന് ജയരാജന് പറയുന്നു.
തന്റെ ബന്ധുക്കള്‍ പല സ്ഥാനത്തും നിയമിക്കപ്പെട്ടിട്ടുണ്ടാകും. അതിലൊന്നും പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് ജയരാജന് പറയുന്നു. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കെഎസ്ഐഇയുടെ മാനേജിംഗ് ഡയറക്ടറായി ഇപി ജയരാജന്റെ ബന്ധുവായ സുധീര്‍ നമ്പ്യാരെയാണ് നിയമിച്ചത്.
ജയരാജന്റെ ഭാര്യാസഹോദരിയും കണ്ണൂര്‍ എംപിയുമായ പികെ ശ്രീമതിയുടെ മകനാണ് കെഎസ്ഇഐ ഡയറക്ടറായി നിയമിതനായ സുധീര്‍ നമ്പ്യാര്‍.
Post Your Comments