ന്യൂഡൽഹി: പാകിസ്ഥാനെതിരെയും നവാസ് ഷെരീഫിനെതിരെയും രൂക്ഷവിമർശനവുമായി ബാബാ രാംദേവ്. പന്നികള്‍ക്ക് മുന്‍പില്‍ മുത്തെറിയുന്നതുപോലെയാണ് പാക്കിസ്ഥാനുമായി ചർച്ചയ്ക്ക് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ യുദ്ധം വേണമെന്നല്ല താന്‍ പറയുന്നതെന്നും പാക്കിസ്ഥാന്‍ ഒരു യുദ്ധത്തിന് ആഗ്രഹിക്കുകയാണെങ്കില്‍ ഇന്ത്യ അതിന് തയ്യാറാകണമെന്നും രാംദേവ് കൂട്ടിച്ചേർത്തു.
ഇന്ത്യയ്‌ക്കെതിരെ എന്തെങ്കിലും ചെയ്താൽ പാകിസ്ഥാൻ ഈ ലോകത്ത് നിന്നും ഇല്ലാതാകുമെന്നും ഹാഫിസ് സയ്യിദിനേയും ദാവൂദ് ഇബ്രാഹിമിനെയും ഇന്ത്യ ഇനി ലക്ഷ്യം വെക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അവരുടെ മരണം ലോകത്തെമ്പാടും സമാധാനം കൊണ്ടുവരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജനങ്ങള്‍ എന്നും ഓര്‍ക്കുകയും ചെയ്യുമെന്നും രാംദേവ് പറയുന്നു. പാക് പ്രധാനമന്ത്രി നഫാസ് ഷരീഫ് ആണത്തമില്ലാത്തവനാണ്. പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ കൈയിലെ പാവയാണ് അദ്ദേഹം. രാജ്യത്തെകുറിച്ച് യാതൊരു ലക്ഷ്യമോ കാഴ്ചപ്പാടോ അദ്ദേഹത്തിനില്ലായെന്നും രാംദേവ് കൂട്ടിച്ചേർത്തു.
Post Your Comments