NewsIndia

ജിസാറ്റ് 18 വിക്ഷേപണം വിജയകരം

ഗയാന: ഐഎസ്ആര്‍ഒയുടെ വാര്‍ത്താവിനിമയ ഉപഗ്രമായ ജിസാറ്റ് 18 വിജയകരമായി വിക്ഷേപിച്ചു.ഇന്ന് പുലര്‍ച്ചെയാണ് ഫ്രഞ്ച് ഗയാനയില്‍ നിന്ന് ജിസാറ്റ് വിക്ഷേപിച്ചത്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഏരിയാന്‍ 5 ന്റെ സഹായത്തോടെയാണ് ജിസാറ്റ് ഭ്രമണപഥത്തിലെത്തിയിരിക്കുന്നത്.
ഇന്നലെ നിശ്ചയിച്ചിരുന്ന വിക്ഷേപണം മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.18. 3,425 കിലോഗ്രാം ഭാരമുള്ള ജിസാറ്റ്–18ന് ആറ് കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്.രാജ്യത്തിന് മികച്ച വാര്‍ത്താവിനിമയ സേവനം ലഭ്യമാക്കുക എന്നതാണ് ജിസാറ്റ് 18 വിക്ഷേപണം കൊണ്ട് ഐഎസ്ആര്‍ഒ ലക്ഷ്യം വെക്കുന്നത്.
48 ട്രാന്‍സ്‌പോണ്ടറുകളുള്ള ജിസാറ്റ് 18 ന് ഭൂമിയിലേക്ക് കൂടുതല്‍ വിസ്തൃതിയില്‍ തരംഗങ്ങള്‍ അയക്കാനുള്ള ശേഷിയുണ്ട്. ബാങ്കിങ്, ടെലിവിഷന്‍, ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകളുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കാന്‍ ജിസാര്‌റ് 18 ലൂടെ സാധിക്കുമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഏരിയന്‍ 5 വിഎ 231 ജിസാറ്റ് 18 മായി പറന്നുയര്‍ന്നത്. ഓസ്‌ട്രേലിയന്‍ നാഷണല്‍ ബ്രോഡ്ബാന്റ് നെറ്റ്‌വര്‍ക്കിന്റെ ഒരു ഉപഗ്രഹവും ഇതിനൊപ്പം ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button