ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും വലിയ ടെലികോം മാർക്കറ്റായ ചൈനയിൽ 5 ജി സേവനം ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോള്‍ 5 ജി സേവനം ആരംഭിചിരിക്കുന്നത്. തെരഞ്ഞെടുത്ത 100 നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. 4 ജിയുടെ 20 ഇരട്ടി വേഗമാണ് 5 ജിയ്ക്ക് പ്രതീക്ഷിക്കുന്നത്.
സെക്കൻഡിൽ ഒരു ജിബിയാണ് 4 ജിയുടെ വേഗമെങ്കിൽ സെക്കൻഡിൽ 20 ജിബിയായിരിക്കും 5 ജിയുടേത്. 130 കോടി ഉപഭോക്‌താക്കളുള്ള ചൈനയിൽ ടെലികോം വിപണിയിൽ 30 ശതമാനം പേരും 4 ജി സേവനമാണ് നിലവില്‍ ഉപയോഗിക്കുന്നത്.
Post Your Comments